16 ഓഗസ്റ്റ്, 2011

തടിച്ച ഭാര്യ

സര്‍ദാര്‍ജിയുടെ ഭാര്യ നല്ല തടിച്ച ശരീരപ്രകൃതക്കാരിയായിരുന്നു. കാഴ്‌ചയില്‍ ഒരു കുട്ടിയാനയെപ്പോലെ. അവര്‍ക്ക്‌ വളരെ സാവധാനത്തിലേ നടക്കാനാവുമായിരുന്നുള്ളു. ഒരിക്കല്‍ ഒരു യാത്ര കഴിഞ്ഞ്‌ തിരിച്ചെത്തിയ അവര്‍ സര്‍ദാര്‍ജിയോട്‌ ഇങ്ങനെ പരാതിപ്പെട്ടു: ഞാന്‍ എങ്ങോട്ടെങ്കിലും പോകാന്‍ റോഡിലേക്കിറങ്ങിയാല്‍ മതി, വഴിയാത്രക്കാരെല്ലാം കാഴ്‌ചവസ്‌തുവിനെപ്പോലെ എന്നെ തുറിച്ചു നോക്കുകയാ....

സര്‍ദാര്‍ജി: അവര്‍ നോക്കിക്കോട്ടെ....അതിനു നിനക്കെന്താ ഇത്ര വിഷമം...റോഡിലൂടെ മന്ദം മന്ദം നടന്നു നീങ്ങുന്ന ആനയെ കൗതുകപൂര്‍വം ജനങ്ങള്‍ വീക്ഷിക്കുന്നത്‌ സാധാരണ സംഭവമല്ലേ....!!!!

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ