ജിന്റപ്പന്‍: എടാ ലാലുമോനെ, വിച്ചൂട്ടാ, ശ്യാമൂട്ടാ, ചക്കരേ, അച്ചുമോളെ, നിങ്ങളോട് അഞ്ചുപേരോടുമായി എനിക്ക് ഒരു അഭിപ്രായം ചോദിക്കാനുണ്ട്...
ഞാന്‍ നമ്മുടെ കുക്കുമോളെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ അത് അവളോട് പറയാന്‍ പോകുവാ... നിങ്ങളില്‍ ആരൊക്കെ എന്നെ സപ്പോര്‍ട്ട് ചെയ്യും.
ലാലുമോന്‍: രണ്ടുപേര്‍ സപ്പോര്‍ട്ട് ചെയ്യും. ചക്കരയും അച്ചുമോളും.
ജിന്റപ്പന്‍: അതെന്താ... അപ്പോള്‍ നിങ്ങള്‍ മൂന്നുപേര്‍ എന്നോടൊപ്പം നില്‍ക്കില്ലേ?
ലാലുമോന്‍: ഞങ്ങള്‍ എങ്ങനെ സപ്പോര്‍ട്ട് ചെയ്യും, നിന്റെ ആഗ്രഹം ഞങ്ങളുടെ മനസിലും ഉണ്ട്...!!!
സമ്മതം
ലാലുമോന്‍: ഞാന്‍ വിളിച്ചാല്‍ നീ ഇറങ്ങിവരുമോ എന്റെ കൂടെ? നിനക്ക് സമ്മതമാണോ? സമ്മതമാണെങ്കില്‍ മാത്രം ഞാന്‍ കൊണ്ടു പോകാം..
ചക്കര: ചേട്ടന്‍ വിളിച്ചാല്‍ ഏത് നരകത്തിലോട്ടാണെങ്കിലും വരാന്‍ എനിക്കു സമ്മതമാണ്.
ലാലുമോന്‍: എങ്കില്‍ എനിക്ക് നല്ലൊരു ഡോക്‌ടറെ പരിചയമുണ്ട്..ഇപ്പോഴാകുമ്പോള്‍ ഒരു ഷോക്ക് കൊണ്ട് തീരും. ഇനിയും വൈകിയാല്‍ നാട്ടുകാര്‍ പിടിച്ച് ചങ്ങലയ്‌ക്കിടും.
മദ്യവിരുദ്ധന്‍
മദ്യവിരുദ്ധ സമിതിയുടെ നേതാവായ ലാലുമോന്‍. മദ്യപാനം കുറയ്‌ക്കാനുള്ള എളുപ്പവഴി പ്രചരിപ്പിച്ചു..
അവിവാഹിതര്‍ ദുഖം വരുമ്പോള്‍ മാത്രം കുടിക്കുക. വിവാഹിതര്‍ സന്തോഷം വരുമ്പോള്‍ മാത്രം കുടിക്കുക!!!






0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ